മറയൂർ: കാന്തല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ മെഗാ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്, ഹരിതകർമസേന, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി യൂണിയൻ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പാക്കിയത്.
കോവിൽക്കടവ് ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവൻരാജും കാന്തല്ലൂർ ടൗണിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യാ രാജനും കാമ്പയിനുകൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബന്ധപ്പെട്ട വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.